ഒറ്റക്കമ്പി വീണ ഞാനൊരു ഒറ്റക്കമ്പി വീണ

ഒറ്റക്കമ്പി വീണ  
ഞാനൊരു  
ഒറ്റക്കമ്പി വീണ  
രാഗമറിയാത്ത  
താളമറിയാത്ത  
കടലോളം മനസ്സുള്ള  

എന്റെ ഹൃദയം, കനിഞ്ഞു പോയി,  
നിലാവിൻ്റെ നിഴലിൽ മിഴി നിറഞ്ഞു  
പാടുന്ന സ്നേഹത്തിൻ പീലിവിടർത്തി 
മഴവില്ലിന്റെ നിറങ്ങളിൽ നൃത്തമാടും 
മായാത്ത മായാമയൂരം ഞാനൊരു മയൂരം

നീലവിഹായിസ്സിൽ പാടിയൊരു ഗാനം,  
മരന്ദം പരത്തും ചന്ദന പൂവല്ലോ 
വാടി കൊഴിയാൻ ജന്മം കൊണ്ടു 
നക്ഷത്രമായ്മായ് മാറുന്നുവോ 
തേടി അലഞ്ഞു നടന്നു നിനക്കായ് 

സ്നേഹത്തിന്റെ തിരമാലയിൽ,  
മനസ്സിന്റെ കടലിൽ നീന്തുന്നു,  
ഒറ്റക്കമ്പി വീണ ഞാൻ,  
നിന്റെ ഓർമ്മകളിൽ മുങ്ങുന്നു.

ആകാശത്തിൽ ഒരു സ്വപ്‌നം,  
നിന്റെ ചിരിയിൽ തെളിഞ്ഞു,  
ഒറ്റക്കമ്പി വീണ ഞാൻ,  
നിന്റെ പ്രണയത്താൽ നൃത്തം വച്ചു 

ഈ മനോഹരമായ നിമിഷത്തിൽ,  
നിന്റെ കൈകളിൽ ഞാൻ മയങ്ങുന്നു,  
സ്നേഹത്തിന്റെ സംഗീതമായ് വിരഹത്തിൻ്റെ നോവുമായ്
ജീവിക്കുമൊരു ഒറ്റക്കമ്പി വീണ
ഞാനൊരു ഒറ്റക്കമ്പി വീണ

ജീ ആർ കവിയൂർ
04 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “