നീയൊരു ഗാനം

പ്രണയം പൂക്കും നിൻ മിഴികളിൽ
കണ്ടു ഞാനൊരു ആഴക്കടൽ
നീലിമയാർന്ന ആഞ്ഞടിക്കും 
ആരുമറിയാതെ പുഞ്ചിരി തൂകി 

നിന്നിലെ മിടിക്കും ഹൃദരാഗം
വർണ്ണം വിരിയും മഴവില്ലായി 
എൻ ചിന്തകളിൽ തെന്നലായ്
തലോടിയകന്നുവോ
മനസ്സ് ഒരു മയിലായ് കുയിലായ് 

ആരോരും അറിയാതെ മെല്ലെ നീ
എന്നിൽ സ്നേഹത്തിന് പൂമഴയായ്
അക്ഷര പേമാരിയായ് മാറിയല്ലോ
നീയൊരു കാവ്യമായ് നിറഞ്ഞല്ലോ 

മധുരസന്ധ്യയിൽ നിൻ സ്മിതം
എന്നെ വലം വച്ചു ചിത്രശലഭമായ് 
എന്നിൽ ആത്മഹർഷം വിരിഞ്ഞു
ഇന്നും നിന്നോർമ്മകൾ തേടിയെത്തുന്നു

ജീ ആർ കവിയൂർ
11 10 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “