അവസാനം മൗനം മാത്രം

അവസാനം മൗനം മാത്രം.


ഒരു സത്യം പറയാം
പറയാൻ ഇനി എന്തുണ്ട് ?
അവസാനമിതൊരു
കാഴ്ചയായ് മാറി പിരിഞ്ഞു

കണ്ണുകളിലെ നീറ്റൽ
ചില സ്വപ്നങ്ങൾ പുകയുന്നു
ആ നിമിഷം ഒരിക്കലുണ്ടായിരുന്നു
ഇപ്പൊഴത് മങ്ങിയതായി തോന്നുന്നത് 

നിശ്ശബ്ദതകളുടെ നാവിൽ
ഇനിയെന്തും പറയാനില്ല
ആ വികാരങ്ങൾ എല്ലാം
നിശ്വസിച്ചു ഒഴുകിപ്പോയി

ഓർമ്മകളുടെ തിരയിൽ
നിന്നെപ്പോലെ ആരോ ഇല്ലാതായി
എൻ്റെ ഓരോ ചോദ്യം
അവസാനം മൗനം മാത്രം.

ജീ ആർ കവിയൂർ
16 10 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ