ഈ ഹൃദയത്തിൽ സദാ നീ മാത്രമേ
ഈ ഹൃദയത്തിൽ സദാ നീ മാത്രമേ
ഹൃദയത്തിന്റെ കണ്ണാടിയിൽ നിന്നെ പറ്റി പറഞ്ഞു
ഓർമ്മകളുടെ മഴയിൽ നനഞ്ഞു,
കാറ്റിന്റെ സുഗന്ധത്തിൽ നിന്റെ സാന്നിധ്യം അറിഞ്ഞു.
നിശ്ശബ്ദതയിൽ മറഞ്ഞ ആയിരം വികാരങ്ങൾ,
ഓരോ നിമിഷവും അനുഭവമായി കൂടെയുണ്ടായിരുന്നു.
കണ്ണുകളിൽ പതിഞ്ഞ നിന്റെ ചിത്രം,
ഓരോ രാത്രിയും നക്ഷത്രങ്ങൾ ചോദിക്കുന്നു, നീയാണോ ആ സുന്ദരി?
കാതുകളിൽ പതിഞ്ഞ നിന്റെ ഈ രാഗം,
കാറ്റും ഈണം പാടിയെന്നു തോന്നി.
ദൂരങ്ങളിലാണെങ്കിലും, നിന്റെ ചുവടുകൾ അടുത്തുള്ളതുപോലെ,
വിരഹത്തിൽ പോലും ഈ ലോകം നിന്റെ സൌരഭ്യം കൊണ്ടു നിറഞ്ഞു.
നിന്റെ ആത്മാവിന്റെ സ്പർശം മൃദുവായെങ്കിലും അറിയുന്നു,
ഓരോ സ്വപ്നവും, ഓരോ ശ്വാസവും അതിൽ പരിമളം നിറഞ്ഞു.
ഒരു നിമിഷം പോലും വിട്ടുപോയാലും,
ഈ ഹൃദയത്തിൽ സദാ നീ മാത്രമേ ഉണ്ടാവൂ.
ജീ ആർ കവിയൂർ
16 10 2024
Comments