അവധൂതനാം യോഗി
അവധൂതനാം യോഗി
അഴലൊക്കെ അറിയാത്ത
ഞാനെന്ന ഭാവം അറിയുന്നവൻ
ഞാനായി മാറുവാൻ തുനിയുന്നവൻ
സത്യത്തിൻ വേരുകൾ തേടി അലയുന്നവൻ
ഹൃദയത്തിൽ മാലപോലെ വാഴുന്നവൻ
കാണാനേ കഴിയാത്ത ദിവ്യബിംബം
ശാന്തിയാൽ മിഴിവുള്ള ആത്മാവിൻ്റെ ചൈതന്യം
അവൻ ആകാശത്തിൻ നീല ചമയത്തിൽ
നിലാവിന്റെ തണലിൽ പെയ്തിരിക്കുന്നു
ജീവന്റെ മൌനഭാവങ്ങൾ തുളുമ്പുന്ന
പ്രണയമായി നെഞ്ചിൽ ഒരുങ്ങുന്നുവല്ലോ
അവന്റെ മന്ത്രത്തിൻ താളങ്ങളാൽ
അമ്മയുടെ പ്രഭാവത്തിൽ ലയിച്ചു കിടക്കുന്നു
ആ ദൂതനാം യോഗി, അവൻ എനിക്ക്
ആത്മശാന്തിയുടെ അരികിൽ ചേർന്നൊരു ആശ്രയം
ജീ ആർ കവിയൂർ
31 10 2024
Comments