നവരാത്രി ദിനങ്ങളിലെ സരസ്വതിയാമത്തിൽ

നവരാത്രി ദിനങ്ങളിലെ സരസ്വതിയാമത്തിൽ  
നിൻ തുയിൽ കേട്ടുണരുമെൻ 
മനസ്സിൽ നിറയുന്നു നിൻ രൂപം 
അമ്മേ

എന്നിലെ ദുർഗതി നീ നീക്കുക,
ദുർഗ്ഗാ ഭഗവതി ദേവി കരുണാമയി
ശക്തി സ്വരൂപിണി ജഗദംബികേ
നിൻ ഭക്തിയാൽ ഞാൻ പാടുന്നു 
സമസ്ത സുഖങ്ങൾ നല്കണമേ, 
ദേവി, നീ എപ്പോഴുമ്മേ 

നവരാത്രി.....


നിൻ സാന്നിധ്യം നിത്യമെൻ
പ്രാർത്ഥനയിൽ ഉണ്ടായിരിക്കണേ 
നിന്റെ അനുഗ്രഹം എപ്പോഴും വേണമെനിക്കു ദേവി, എന്റെ ഹൃദയകമലത്തിൽ വാഴുമമ്മേ  

നവരാത്രി.....

ജീ ആർ കവിയൂർ
09 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “