ഈ ജീവിതം, ഒറ്റപ്പെട്ട വരികളാകുന്നു.
എന്തു ചെയ്യും, എങ്ങനെ പറയും, പറയാനില്ല കാര്യങ്ങൾ
ആ രാത്രിയും പകലും കൂടിയതിൻ, ഓർമ്മകൾ എപ്പോഴും നോവിക്കുന്നു.
ആ ചിരി എങ്ങനെ പറയും, ഹൃദയത്തിൽ നീലിച്ചിരിക്കുന്നു
നിനക്കൊപ്പമുള്ള നിമിഷങ്ങൾ, കാറ്റിൽ പരന്ന ഗന്ധവും.
ഓരോ ചിന്തയും, സ്വർഗത്തിലെ ഒരു പാതപോലെയാകുന്നു
നീ ഇല്ലാതെ, ഈ ലോകം ഒരു തീരാത്ത കഥയാകുന്നു.
വിട്ടുപോയാലും, നിന്റെ സാന്നിധ്യം എല്ലായിടത്തും ഉണരുന്നു
നിന്റെ ഓർമ്മകളുടെ മഴയിൽ, ഹൃദയം ഇന്നും നനയുന്നു.
നിന്റെ സുഗന്ധം, എങ്കിൽ എവിടെയോ ആഴത്തിൽ മറയുന്നു
എൻ്റെ സ്വപ്നങ്ങളിൽ ഞാൻ മൂളുന്നു, ഓരോ രാത്രി ജീവിക്കുന്നു
നിന്നില്ലാതെ ഈ ജീവിതം, ഒറ്റപ്പെട്ട ഒരു വരികളാകുന്നു.
ജീ ആർ കവിയൂർ
15 10 2024
Comments