എൻ ചിദാകാശത്ത്
എൻ ചിദാകാശത്ത്
എൻ്റെ മനസ്സിൻ്റെ ആകാശത്ത്
നിന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ
നിലാവുള്ള രാത്രിയിൽ നീ പുഞ്ചിരിക്കുമ്പോൾ,
എല്ലാ ദുഖങ്ങളും മറന്നുപോകുന്നു.
നിന്റെ ചിരിയിൽ സുഗന്ധം നിറഞ്ഞു,
പൂക്കളിൽ വസന്തത്തിൻ്റെ നിഴലായി.
നീ ഇല്ലാതെ ഈ ഹൃദയം വിജനമാണ്,
നിന്നോടൊപ്പമുള്ള ഓരോ നിമിഷവും പ്രഭാതമാണ്.
നിന്റെ വാക്കുകൾ മധുരഗാനം പോലെ,
ഓരോ വാക്കിലും പ്രണയത്തിൻ ചാരുത.
നീ അടുത്തിരിക്കുമ്പോൾ, എല്ലാം മറക്കുന്നു,
നിന്റെ സാമീപ്യം ആനന്ദദായകം.
മേഘങ്ങൾ നീങ്ങുമ്പോൾ, സ്വപ്നങ്ങൾ പെയ്യുന്നു,
ലോകം മുഴുവൻ നീയെന്നോ, എന്നെ ചുറ്റുന്നു.
ഓരോ നിമിഷവും നീയൊപ്പം വേണം,
നീ ഇല്ലാതെ ഈ ജീവിതം അപൂർണ്ണമാണ്.
നീയാണ് എൻ യഥാർത്ഥ പിന്തുണ.
ജി ആർ കവിയൂർ
09 10 2024
Comments