കവിത വിരിഞ്ഞു
കവിത വിരിഞ്ഞു
നീ വരുമെന്ന വിചാരത്താൽ
ഏകാന്തതയുടെ മേഘങ്ങൾ മാറി
മനസ്സിൽ സ്നേഹത്തിൻ പൂവ് വിടർന്നു
പുതിയൊരു പ്രതീക്ഷയുണർന്നു.
ഹൃദയ വാതായനങ്ങൾ മെല്ലെ തുറന്നു
നിനവുകളാൽ കാണാനാവാതെ
സ്വപ്നങ്ങളിലേക്ക് വഴുതി നിന്നെ
കാണുവാനായ് സ്നേഹതാരകമേ
എൻ വിചാരങ്ങൾ പൂവിതളായി
വാസന പരത്തിയപ്പോൾ കണ്ടു
മിഴികളിലെ തിളക്കമാർന്ന
പ്രണയാക്ഷരങ്ങലെന്നിലേ കവിത വിരിഞ്ഞു
ജീ ആർ കവിയൂർ
21 10 2024
Comments