ഏകാന്ത ചിന്തകൾ 9
ഏകാന്ത ചിന്തകൾ 9
അനുരാഗത്തിന്റെ വികാരത്തിൽ
നിറഞ്ഞു ഹൃദയത്തിന്റെ താളത്തിൽ,
ഓളമുയർന്നു ആത്മാവിന്റെ ആഴങ്ങളിൽ,
ഏകാന്തതയിൽ കൈവിട്ടു സ്വപ്ന ലോകത്തിൽ
ഓർമകളുടെ തിരിനാളമെരിഞ്ഞു
ഓരോ പ്രകാശ ധാരയിലും
നിന്റെ പേര് തിളങ്ങി നിൽക്കുന്നുണ്ട്
സ്വപ്നങ്ങൾക്കൊപ്പം രാത്രികൾ കടന്നു,
നിന്റെ ചിത്രത്തോട് ഞാൻ നടത്തിയ സംഭാഷണങ്ങൾ നീണ്ടു
ചെവിയിൽ നിറഞ്ഞു നിന്നു നിൻ സ്നേഹ ഗാനം,
ഓരോ ശ്വാസത്തിലും നിന്റെ ഗന്ധം
കണ്ണുകളിൽ മറഞ്ഞ് പോകാൻ മനസ്സ് വിതുമ്പി,
നീയില്ലാതെ ഈ യാത്ര എത്ര ഈ
പ്രതീക്ഷയുടെ തലോടലിൽ ഒരു വേദന,
ഓരോ നിമിഷവും നിന്നെ കിട്ടാനുള്ള ആഗ്രഹം।
നിന്റെ നിശബ്ദതയിൽ ഒരു ശബ്ദമുണ്ട്,
എന്റെ ഹൃദയത്തിൽ വിറയുന്ന രഹസ്യങ്ങളാൽ പൂർണ്ണം।
ഹൃദയത്തിന്റെ ആഴത്തിൽ ഞാൻ നിന്നിൽ മുങ്ങിയിരിക്കുന്നു,
പേരില്ലാത്ത ഒരു വേദന എനിക്കുവേണ്ടി,
നിന്റെ സ്നേഹത്തിൽ മുങ്ങി അറിയുമ്പോൾ,
നീ എന്റെ, ഞാൻ നിന്റെ പ്രണയകഥ!
ജീ ആർ കവിയൂർ
29 10 2024
Comments