നോവിൻ്റെ തീരത്ത്
നോവിൻ്റെ തീരത്ത്
നോക്കിയിരുന്ന നേരം
നിന്നോർമ്മകളുടെ മധുരം
നിനവുകൾ നിറഞ്ഞ കാറ്റിൽ
നിന്നെ തേടി ഞാൻ കാത്തു നിന്നു
സന്ധ്യാകാലം ചൂടുള്ള നിശ്വാസമാർന്ന
നിന്റെ ചിരിയുടെ വെണ്മയിൽ
എന്റെ ഹൃദയത്തിൽ നിന്റെ നിഴൽ
പ്രണയത്തിന്റെ പാട്ടുകൾ പാടുന്നു
അതിൻ്റെ ഈരടികൾ ഒരു കാവ്യമായ്
നിന്നെ സ്വപ്നത്തിലെങ്കിലും
നേരിൽ കാണാൻ മനം തുടിച്ചു
പോയ് പോയ നാളിന്നോർമ്മയിൽ
ഇന്നും ഞാൻ ജീവിക്കുന്നു
ജീ ആർ കവിയൂർ
02 10 2024
Comments