ഏകാന്ത ചിന്തകൾ 10
ഏകാന്ത ചിന്തകൾ 10
പ്രകൃതിയാണെൻ ചികിത്സകൻ
പ്രകൃതിയുടെ സ്പർശത്താൽ സുഖം തേടി,
ഒരാശ്വാസം മനസിൽ വീണു മാറുന്നു.
ഇലകൾ ഉണർന്നൊരു സ്വപ്നം തൻ കിളിയെ,
പൂമണം വാനിൽ മഴയായി പകരുന്നു.
മഞ്ഞുതുള്ളികൾ മണ്ണിൻ്റെ നെറുകിൽ വിരിയുമ്പോൾ,
ഹൃദയത്തിൽ ചങ്ങാതിയുടെ നിഴൽ പടരുന്നു.
പക്ഷികളുടെ പാട്ടുകളൊന്നു കേട്ടാൽ,
അകത്തേക്ക് തണുത്തതായ് പടരുന്നു.
സൂര്യൻ വിരിയുന്ന ആകാശത്ത് സ്വപ്നങ്ങൾ,
മലർപ്പൊട്ടുകളായി മനസ്സിൽ തെളിയുന്നു.
നിറങ്ങളാൽ മുളച്ചൊരു കനവുപോലെ,
പ്രകൃതിയാണെൻ ചികിത്സകൻ എന്ന് തെളിയുന്നു.
ജീ ആർ കവിയൂർ
29 10 2024
Comments