നീയില്ല എങ്കിൽ

നീയില്ല എങ്കിൽ 


നീയില്ലയെങ്കിൽ
എന്തിനെനിക്ക് 
ഗ്രീഷ്മ ഹേമന്ത 
ശിശിര വസന്തങ്ങൾ

രാവും പകലും
സൂര്യ ചന്ദ്രമന്മാരും
ഉറക്കവും ഉണർവും
വെറുതെ ആകുമല്ലോ പ്രിയതേ 

മിഴികൾ അടച്ചാലും
നിന്നോർമ്മകൾ 
തഴുകും തലോടലായ്,
നീ വരും പാതയിൽ വീശാൻ.

കടലലയിലും കരഞ്ഞു
കരയുടെ മൺ തരികൾക്കും
ലവണ രസം എങ്ങും നിൻ
നാമം മാറ്റൊലി കൊള്ളുന്നു 

നിന്റെ സാമീപ്യം കൊതിച്ചു 
വിരഹ രാഗം ഉണർത്തുന്നു 
എന്നിലെ കവിതയാലേ 
ഹൃദയ വിപഞ്ചിക പാടുന്നു 

നീയില്ലയെങ്കിൽ
എന്തിനെനിക്ക് 
ഗ്രീഷ്മ ഹേമന്ത 
ശിശിര വസന്തങ്ങൾ

ജീ ആർ കവിയൂർ
22 10 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “