ഏകാന്ത ചിന്തകൾ 7
ഏകാന്ത ചിന്തകൾ 7
ചില നന്മകളുടെ പ്രഭവകേന്ദ്രം
ദുഃഖത്തിന്റെ തീരമാണ്,
കരൾ പൊളിഞ്ഞ സ്നേഹത്തിന്റെ
വെളിച്ചമാണ്, ജീവിതം.
മുറിവിന്റെ താളമുണർത്തി
കണ്ണീരിനു പിന്നിലെ ചിരി,
ആരാധനയെ പൂക്കുമ്പോൾ
സന്ധ്യ തെളിയുന്ന രാവും.
നിശബ്ദതയിൽ തുണയാകുമ്പോൾ
മഴയിലെ തോഴനാവും ആകാശം,
വേദനയിൽ ചിരി മറഞ്ഞ്
വിജയം പിറക്കുന്ന പാതയും.
ജീ ആർ കവിയൂർ
27 10 2024
Comments