കുശ്മാണ്ട ദേവി, കാരുണ്യത്തിൻ മഴ
കുശ്മാണ്ട ദേവി, കാരുണ്യത്തിൻ മഴ
കുശ്മാണ്ട ദേവി, നീയൊരു കാരുണ്യത്തിൻ മഴ
ആകാശത്തിൽ തെളിയുന്ന തെളിനിഴൽ
സൂര്യപ്രഭയിൽ നീ തഴുകുമ്പോൾ
ഭയങ്ങളെ നീ അകറ്റുന്നുവല്ലോ
ദൈവീക തേജസിന്നു നീ വഴികാട്ടി
ദാഹം ശമിപ്പാൻ നീ പുറപ്പെടുന്നു
ലോകത്തിനു നീ പ്രകാശമായ്
സ്നേഹത്തിന്റെ ദീപം തെളിയിക്കുന്നു
അഗ്നിയെ കൈവെച്ചാലും നീ
സ്നേഹത്തിൻ മധുരമഴയല്ലോ അമ്മേ
ഭൂമിയുടെ മടിയിൽനിന്നും നീ
എല്ലായിടത്തും പായുമൊരു
കടൽതരംഗം പോലെയല്ലോ അമ്മേ
ഭക്തരുടെ ദൂരം നീ അറിഞ്ഞു
ക്ഷമയും കരുണയും സമ്മാനിച്ചിടുന്നുവല്ലോ
കുശ്മാണ്ട ദേവി, നീയെന്നിൽ
സ്നേഹപ്രവാഹമായി തെളിയിക്കു
ജ്ഞാനത്തിൻ ദീപം
നിൻ അനുഗ്രഹം തേടുന്നവർക്കു
നിന്റെ സ്നേഹം കാത്തിരിക്കുന്നു
കൂഷ്മാണ്ട അമ്മേ, നീ ഞങ്ങളിൽ
ദിവ്യമായ ശാന്തി പകരൂ അമ്മേ
ജീ ആർ കവിയൂർ
05 10 2024
Comments