ഏകാന്ത ചിന്തകൾ - 02
ഏകാന്ത ചിന്തകൾ - 02
ആയിരം തിരി തെളിഞ്ഞാലും
ആഗ്രഹിച്ച വെളിച്ചമില്ലെങ്കിൽ
ഇരുട്ടിനെ നീക്കാൻ കഴിയാതെ
ഹൃദയം ചായുന്നു മൗനത്തിലേക്.
ആ അഗ്നിയിലുണ്ട് പ്രതീക്ഷ,
ചുറ്റും നിറയുന്ന വെളിച്ചം എല്ലാം,
എന്നാലും ആ ദീപമില്ലാതെ
കാഴ്ചകളൊക്കെയും മങ്ങിയപോലെ
പ്രണയത്തിന്റെ ഒരു തിരി മാത്രം,
തിളങ്ങാതേയിരുന്നാൽ അന്ത്യംകുറിക്കും,
വെട്ടത്തിനിടയിൽ ഇരുട്ടു വാഴും,
തെളിഞ്ഞാലും അക്ഷരം മങ്ങും.
ജീ ആർ കവിയൂർ
22 10 2024
Comments