ഏകാന്ത ചിന്തകൾ 03
ഏകാന്ത ചിന്തകൾ 03
യഥാർത്ഥ സുഹൃത്തുക്കൾ
ഒരുപക്ഷേ കണ്ണുകളിൽ നനവുണ്ടാകും
കൈ പിടിച്ചു ഒന്നും പറയാതെ
ഒരേ പാതയിൽ ഒട്ടിച്ചേർന്നു
ഓർമ്മകളിൽ വീണു നിൽക്കുന്നവർ.
കാഴ്ചകളില്ലാത്ത നടുവിൽ പോലും
തൊട്ടറിഞ്ഞവരാണ്,
അടർച്ചകളിൽ തളരാതെ
നിശബ്ദമായി കൈത്താങ്ങാകുന്നവർ.
സാഹചര്യം മാറ്റിയാലും
സഹനത്തിനായി നീണ്ടു വരുന്നവർ,
പെയ്തുമാറും മഴയുടെ പിന്നിലും
നിറം മങ്ങിയ കൈകൾ ചേർക്കുന്നവർ.
ജീ ആർ കവിയൂർ
22 10 2024
Comments