ആരുമില്ലായിരുന്നു.
ആരുമില്ലായിരുന്നു.
സ്നേഹത്തിന്റെ മുറിവിൽ മരുന്നിടാൻ ആരുമില്ലായിരുന്നു
ഹൃദയത്തിൽ വേദന ഒളിപ്പിച്ചു, പറയാൻ ആരുമില്ലായിരുന്നു.
കണ്ണുകളിൽ സമുദ്രം നിറഞ്ഞു, കാണിച്ചില്ല ആരുമറിയാൻ
നനഞ്ഞ ഈർപ്പം നിറഞ്ഞ നിമിഷങ്ങൾ, പാടി പറഞ്ഞുവെക്കാൻ ആരുമില്ലായിരുന്നു.
നീ നല്കിയ വേദന ഒളിച്ചുവെച്ച പുഞ്ചിരിയുമായ്
അത്ര സുഖമുള്ളതെന്നു മനസ്സിലാക്കാൻ ആരുമില്ലായിരുന്നു.
നിശ്ശബ്ദ രാത്രികളും നിന്റെ ഓർമ്മകളെ മാത്രം കൊണ്ടുവന്നു
കരയുന്ന ഹൃദയത്തെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു.
ആഴമുളള മുറിവുകൾ ഉള്ളിൽ എങ്കിലും, ചിരി പൂത്തി നില്കി
ആ നിരപരാധിത്വത്തിന്റെ രഹസ്യം അറിയാൻ ആരുമില്ലായിരുന്നു.
ജീ ആർ കവിയൂർ
16 10 2024
Comments