അനുരാഗ ഗാനം
അനുരാഗ ഗാനം
ആ നിമിഷങ്ങളുടെ നിർവൃതിയിൽ
നിൻ ഹൃദയത്തിൻ ആഴങ്ങളിലേക്ക്
അറിയാതെ അലിഞ്ഞു ചേർന്നനേരം
പറയുവാനാവാത്ത മധുരാനന്ദനുഭൂതി.
അനുരാഗത്തിന്റെ നീർമഴയായ്
വിരുന്നെത്തിയ നിൻ കാഴ്ചകളാൽ
മിഴികളിലെ നീർത്തുള്ളി ചാർത്തിപ്പോൾ
ഹൃദയം മിടിച്ചു വല്ലാതെ പുതുവിഹാരം.
സ്വപ്നസഞ്ചാരങ്ങൾ മിന്നാമിന്നിയായ്,
ഇരുളും വെളിച്ചവും മധുരം പകർന്നിടും
ചിറകുകളിലൂന്നി നമ്മൾ പറന്നിടും
പ്രണയകാറ്റിൽ നക്ഷത്രത്തിളക്കം.
ജീ ആർ കവിയൂർ
16 10 2024
Comments