നവ ദുർഗ്ഗ അനുഗ്രഹിക്കട്ടെ

നവ ദുർഗ്ഗ അനുഗ്രഹിക്കട്ടെ

നവരാത്രി വന്നു, ആഘോഷങ്ങൾ നിറഞ്ഞു,  
ശൈലപുത്രിയെ, ആദ്യം നാം ആരാധിക്കാം.  
ബ്രഹ്മചാരിണി, സമർപ്പണം നൽകും,  
ചന്ദ്രഘണ്ട, ദുഷ്ടവിനാശിനി.  

കുശ്മാണ്ട, സന്തോഷ ദായിനി,  
സ്കന്ദമാത, ശക്തി സ്വരൂപിണി.  
കാത്യായനി, ധൈര്യദായിനി ,  
കാലരാത്രി, ഭയ വിനാശിനി .  

മഹാഗൗരി, സ്നേഹത്തിൻ പ്രതീകം നീ 
സിദ്ധിദാത്രി, ആഗ്രഹ ഫലദായിനി ! പൂർത്തിയാക്കും.  
നവദുർഗയെ നമിക്കാം, സ്നേഹത്തോടെ,  
ഈ നവരാത്രിയിൽ നമുക്കൊരുമിച്ചു ഭജിക്കാം.

ജീ ആർ കവിയൂർ
03 10 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “