ഇനിയെത്ര നാൾ ഈ യാത്ര?
ഇനിയെത്ര നാൾ ഈ യാത്ര?
എങ്ങിനെ കടക്കും ഈ വഴികൾ, അന്യമായ പാതയാണിത്,
നക്ഷത്രങ്ങൾ കൂടെയുണ്ട്,
പിന്നെ ലക്ഷ്യം ദൂരെയാണിത്.
മഞ്ഞു വീണ വഴികളും പറയുന്നു ഈ വഴി,
കടന്നു പോവാനേ വഴിയില്ല, മറക്കരുത് നിന്‍ ദൂരെയുണ്ട് കണ്ണുകൾ.
പിരിഞ്ഞുപോയ ആഗ്രഹങ്ങളാൽ തളർന്നു പോയെങ്കിലും,
ഹൃദയത്തിൽ പെയ്ത വേദനയിൽ, വീണു നിൽക്കുന്നു ഭയത്തിന്റെ നിഴൽ.
നീ കൂടെ ഉണ്ടാകുമോ എന്നോടൊപ്പം, എന്നെ തേടി നീ അലയുന്നുവോ?
ഒരുപാടായിട്ട്, അവശേഷിക്കുന്നുവോ ഇനിയെത്ര നാൾ ഈ യാത്ര?
ജീ ആർ കവിയൂർ
31 10 2024
Comments