ആശീർവാദം ഞങ്ങളിൽ നിറക്കണേയമ്മേ
വിജയദശമി നാളിൽ
വിരൽത്തുമ്പിൽ വിരിയിച്ചു
നിൻ അക്ഷര പ്രപഞ്ചത്തിൻ
സ്നേഹ മലരുകളാലമ്മേ
ദുഷ്ടരെ നിഗ്രഹിച്ചു നീ
ശിഷ്ടരെ പരിപാലിക്കുന്നയെന്നമ്മേ !
ദുരിതപൂർണമാം ജീവിത പാതയിൽ
താങ്ങായി തണലായി മാറിയല്ലോ നീ !
നിന്റെ കൃപയാൽ ഓരോ നിമിഷവും
സ്നേഹത്തിൻ ആനന്ദം ഞാനറിയുന്നു .
വിജയത്തിന്റെ പാതയ കളിലേക്കെന്നും
എന്നെ നയിക്കണേ തായേ!
നിൻ പ്രാർത്ഥനയാൽ ലഭിക്കുന്ന
ഉർജ്ജത്തിൻ കണികകളമ്മേ
വിജയദശമി ദിനത്തിൽ നിൻ
ആശീർവാദം ഞങ്ങളിൽ നിറയട്ടെയമ്മേ !
ജീ ആർ കവിയൂർ
13 10 2024
Comments