കല്ലട ജലോത്സവ ഗാനം
കല്ലട ജലോത്സവ ഗാനം
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
മുതിരപറമ്പു മുതൽ കാരൂത്രകടവ് വരെ
ഇരു കരകളിൽ അർപ്പുവിളികൾ മുഴങ്ങി
അണിഞ്ഞൊരുങ്ങി കല്ലട നീറ്റിൽ
പടിഞ്ഞാറേ, കിഴക്കേ, മൺറോത്തുരുത്ത്
മത്സരത്തിനായ് ഒരുങ്ങി
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
കല്ലട ജലോത്സവത്തിൻ അരങ്ങു സജ്ജം
ആനാരിപ്പുത്തൻ ചുണ്ടൻ, കരുവാറ്റയും
കാരിച്ചാൽ പായിപ്പാടൻ, ശ്രീ ഗണേശനും
വെള്ളം കുളങ്ങരും, ചെറുതനയും
സെന്റ് പയസ്, തായങ്കരി, ജവഹറും
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
ഇരുകരയിലും വെള്ളത്തിലും ഇറങ്ങി നിന്നു
ആബാല വൃദ്ധജനങ്ങളും കൈവീശിയും
തോർത്ത് മുണ്ട് ചുഴറ്റിയും
തുഴക്കാർക്ക് ആവേശം പകന്നു കൊണ്ടു
വള്ളപാട്ട് പാടി വള്ളങ്ങൾ ഘോഷയാത്രയായി
ഒപ്പം നിശ്ചല ദൃശ്യങ്ങൾ പിന്നെ ഒഴുകി നീങ്ങി
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
മത്സരത്തിന്റെ ആവേശം കരകളിൽ
വള്ളക്കാരുടെ ആവേശം തിരക്കിൽ
ആർപ്പുവിളിയും പാട്ടും മുഴങ്ങി
കല്ലട നീറ്റിൽ തുഴഞ്ഞു നീങ്ങി
വള്ളങ്ങൾ വിജയവുമായി മുന്നേറും
ഓലകൾ താളം തീർക്കും, മേളം മുഴങ്ങും
ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം…
ജീ ആർ കവിയൂർ
11 10 2024
Comments