ഏകാന്ത ചിന്തകൾ - 8

ഏകാന്ത ചിന്തകൾ 8 


നേരിൽ കണ്ടു പരിചയമില്ലാതെ
ഹൃദയങ്ങളെ സ്പർശിക്കുന്നതെങ്ങിനെ?
അറിയാത്തവരുടെ മിഴികളിൽ
നമുക്ക് സ്നേഹം പൂക്കും നാളുകൾ

സ്നേഹം തന്നെ പ്രശസ്തിയുടെ മുഖം
അറിയാതെ നമ്മെ പ്രണയിക്കുന്നവർ
മറന്നാലും നമ്മെ ഓർക്കുന്നവർ
അവരിൽ നിറയുന്ന ഒരുപാട് ഹിതം

അഭിമാനമെന്ന പ്രതിബിംബത്തിൽ
വിരിഞ്ഞ പ്രണയം നുകരുമ്പോൾ
നമ്മുടെ കണ്ണുകളുടെ നിറവിൽ
അവരെ കാണാൻ തുടങ്ങുന്നു.


ജീ ആർ കവിയൂർ
27 10 2024







Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “