ഈ കാവ്യത്തിൽ ജീവിക്കാം
ഈ കാവ്യത്തിൽ ജീവിക്കാം.
നിന്നെ കാണുമ്പോൾ മനസ്സിൽ പാടുന്നു,
എന്റെ ഹൃദയത്തിൽ നീയൊരു സംഗീതം.
കണ്ണീരുകൾക്കും പകരം സ്നേഹമാണ്,
നിന്റെ സാന്നിധ്യം എന്റെ ലോകം നിറക്കുന്നു.
സന്ധ്യാകാലങ്ങളിൽ നീയെൻ കൂടെ,
അവനവന്റെ ഓർമ്മകൾക്കിടയിൽ ഞാൻ ഉറങ്ങുന്നു.
നിന്റെ ചിരിയിൽ ഞാൻ കാണുന്ന വെളിച്ചം,
ഒരിക്കലും വിട്ടുപോകാൻ ഞാൻ തയ്യാറല്ല.
ജീവിതത്തിന്റെ ഈ വഴികളിൽ,
നിന്റെ സ്നേഹം എനിക്ക് ഒരു കരുതലാണ്.
ഒരുമിച്ച് നാം ഈ യാത്ര തുടരാം,
സ്നേഹത്തിന്റെ ഈ കാവ്യത്തിൽ നമുക്ക് ജീവിക്കാം.
ജീ ആർ കവിയൂർ
03 10 2024
Comments