രാധയുടെ അവസാന അഭ്യർത്ഥന

രാധയുടെ അവസാന അഭ്യർത്ഥന

രാധ പറഞ്ഞു കൃഷ്ണനോട്, ബാംസുരി നീ വീണ്ടും മൂളണേ,
നിന്റെ രാഗത്തിൽ മറയാം, ആത്മാവിൽ ആത്മാവിൻ സഖ്യം വരണേ.

ശ്വാസത്തിൽ നിറഞ്ഞിരുന്നതിന്നെ, ആ രസമായ മധുരം,
കേൾക്കുമ്പോൾ മറഞ്ഞുപോയി, മായിച്ചു ഈ ജീവിതം.

അമരമായ സ്നേഹമിതു, അവസാനമായുള്ള യോഗം,
ബാംസുരിയുടെ ശബ്ദത്തിൽ, സഖ്യത്തിൻ പ്രവാഹം.

കണ്ണു നിറഞ്ഞു കൃഷ്ണൻ, രാധയെ ഒരുനിമിഷത്തിൽ മറയുമ്പോൾ,
പ്രേമത്തിൻ വേദനയിൽ കൺ നിറഞ്ഞു; കണ്ണുനീർ ഒഴുകി അതിരില്ലാതെ.

രാധയെ കൂടാതെ, പിന്നീടൊരിക്കലും വായിച്ചില്ല ബാംസുരി,
അമര സ്നേഹത്തിനായ് ശപഥമെടുത്ത്, അത് ഒരിക്കലും തൊടാതെ.

ഇപ്പൊഴുമുണ്ട് ഓർമ്മയിൽ
ആ രാഗം, ആ താളം, സ്നേഹത്തിനായ് പറഞ്ഞ വാക്കുകൾ,
രാധയും കൃഷ്ണനും ചേർന്ന, അമരമായ പ്രണയഗാനം.

ജീ ആർ കവിയൂർ
25 10 2024 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “