കേരള പിറവി ആശംസകൾ

കേരള പിറവി ആശംസകൾ 


നീലസാഗരവും മാമലകളും
നിളനദിയും സമതലങ്ങളും
നിലാവുമ്മവെയ്ക്കും താഴ് വാരവും 
നീലത്താമരക്കുളങ്ങളും തുമ്പികളും

കവിത്രയങ്ങൾ പാടി പുകഴ്ത്തിയ
കേര നിരകൾ മാടി വിളിക്കും 
കഥകളി തെയ്യാം തിറകൾ 
കൈകൊട്ടിയാടും മലനാടെ

കാലമെത്ര കഴിഞ്ഞാലും നിന്നെ 
കാളനും കേളനും തമ്പുരാനും 
കച്ചകെട്ടിയാടി ഉറങ്ങാതെ 
കാത്ത മധുരമേ മലയാളമേ 

പുതുജീവൻ പകരട്ടെ നാളുകൾ
സമൃദ്ധിയായി പെരുകട്ടെ വിളകൾ
എല്ലാവരും സന്തോഷത്തോടെ വാഴട്ടെ
മലയാള നാട് സമൃദ്ധിയായി വളരട്ടെ

ജീ ആർ കവിയൂർ
16 10 2024


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “