പ്രേരിപ്പിക്കുന്നു.
പ്രേരിപ്പിക്കുന്നു.
ഒളിഞ്ഞുനോക്കുന്ന രണ്ടു കണ്ണുകൾ,
വാക്കുകൾക്കു മൗനത്തിന്റെ തിളക്കം,
എല്ലാ നിമിഷവും ഞാനറിയാതെ,
എന്നെ എഴുതുവാൻ പ്രേരിപ്പിക്കുന്നു.
നിന്റെ ലജ്ജയിൽ മറഞ്ഞതാണ് ലോകം,
ഇടവഴികൾ നിന്നിലേക്കുള്ള പാത.
ഒരു നോക്കുകണ്ണാൽ തഴുകുമ്പോൾ,
സ്നേഹഗസൽ എൻ ഹൃദയം നിറയിക്കുന്നു.
ഹൃദയത്തിന്റെ ഭാഷയിൽ നീയാണെന്ന്,
എന്റെ ഓർമ്മകൾ അലഞ്ഞുചെല്ലുന്നു.
സ്വപ്നങ്ങളിൽ എല്ലാം നിറഞ്ഞു നീ,
ദൂരങ്ങൾ താണ്ടുവാൻ പ്രേരിപ്പിക്കുന്നു.
ജീ ആർ കവിയൂർ
23 10 2024.
Comments