ഏകാന്ത ചിന്തകൾ 5

ഏകാന്ത ചിന്തകൾ 5

മിഴികളിൽ നിറഞ്ഞ കനിവ്

എപ്പോഴോ ഹൃദയത്തിന്റെ വിരൽതുമ്പിൽ,
സ്വപ്നങ്ങളുടെ നിഴൽ പ്രത്യക്ഷപ്പെട്ടു,
അപ്രതീക്ഷിതമായ വഴികളിൽ കണ്ടുമുട്ടി,
മിന്നലേന്നപോലെ നിന്റെ മിഴികളിൽ തിളങ്ങി.

ഹൃദയത്തിന്റെ നിശബ്ദതയിൽ,
അവശേഷിച്ചൊരു തിരമാല ഉയർന്നു,
വിരൽതുമ്പിൽ നിൽക്കാതെ, സ്വരലയം,
വാക്കുകളിൽ ഹൃദയമിടിപ്പായി നിറഞ്ഞു.

നിന്റെ മൗനത്തിൽ ഒളിഞ്ഞിരുന്ന ശബ്ദം,
എന്നെ സ്പർശിച്ചുപോയൊരു കണ്ണീർക്കഥ,
ഒരു വാക്കും പറയാതെ എല്ലാം പറഞ്ഞു,
രാത്രിയുടെ ഓരോ യാമത്തിലും സുഗന്ധപൂരിതമാക്കി.

ഓരോ നിമിഷത്തിലുമുണ്ടായിരുന്ന ഒരു രഹസ്യം,
നിന്റെ കണ്ണുകൾ എഴുതിയ പ്രണയാക്ഷരങ്ങളുടെ
സ്വരലയം, ഗസലായി മാറിയല്ലോ, സഖി.

ജീ ആർ കവിയൂർ
24 10 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “