അറുപത് വർഷത്തെ യാത്ര
അറുപത് വർഷത്തെ യാത്ര
ആറുപതിറ്റാണ്ടുകൾ , കാല്‍വഴി ചവിട്ടിയ യാത്ര,
തടസ്സങ്ങൾ വന്നിട്ടും, നിർഭയം സഞ്ചരിച്ചു
ഇന്ന് അപൂപ്പനായണ് ഞാൻ,
ഇന്നുമെന്നൊപ്പം അമ്മയും അച്ഛനും
ഇഷ്ടാനിഷ്ടങ്ങൾക്കിടയിൽ ഞാൻ
ഒരു സിവിൽ എൻജിനീയറായി രാത്രിയും പകലും.
രാജ്യങ്ങൾ കറങ്ങി, എല്ലാ സംസ്ഥാനങ്ങളിലെ വഴികൾ,
വിദേശ മണ്ണിലും ഒരു സ്വപ്നം പൂർത്തിയാക്കി.
ഏറ്റവും ഇരുളും വെിച്ചവും താണ്ടി
പദങ്ങൾ കൊണ്ടു എന്റെ മനം ആലിപ്പഴമായിരുന്നു.
വാക്കുകളുടെ രാഗത്തിൽ, ഞാൻ തണുത്തുണർന്നു,
അവയുടെ താളത്തിൽ, ഞാൻ ഒഴുകി പോയി.
ഇന്നിനി നിൽക്കുമ്പോൾ, കാലങ്ങൾ നോക്കുമ്പോൾ,
കേൾക്കുന്നു നന്ദിയുടെ സ്വരം, ബന്ധങ്ങളുടെ സംഗീതം.
പ്രണയവും ജീവിതവും ഞാൻ കണ്ടുവെന്നും
അറുപത് വർഷങ്ങൾ ഒരു ഒഴുക്കായ് മുന്നേറുന്നു.
യാത്ര ഇന്നും മുന്നോട്ട് നീങ്ങുന്നു,
ജീവിതം പകരുന്ന ജ്ഞാനവും പ്രേമവുമുണ്ട്,
ഒരു കവിയുടെ മനസുമായി, ഒരു പാട് ചിന്തകളിൽ മുഴുകി
എല്ലാ പ്രവർത്തിയിലും ഞാൻ എന്റെ ആത്മാവിനെ കണ്ടെത്തുന്നു.
ജീ ആർ കവിയൂർ
20 10 2024
Comments