കുഞ്ഞേ ഉറങ്ങ് ഉറങ്ങ്
കുഞ്ഞേ ഉറങ്ങ് ഉറങ്ങ്
ഒരു മണി കിനാവിനെ
മടിയിൽ കിടത്തിയമ്മ
ഓമനിച്ചു വളർത്തി
കണ്ണീർ ചിരിയോടെ
നക്ഷത്രങ്ങൾ കൺച്ചിമ്മിതുറന്നു
സ്വപ്നത്തിൻ ചിറകിലേറി
ഏഴു സാഗരവും കടന്നങ്ങ്
പോയിടേണം നിൻ കരുത്ത്
ഈ രാത്രി നീ ഉറങ്ങൂ,
ഉണരുമ്പോൾ നീ ഒരു
സ്നേഹത്തിൻ ദീപമായ്
നീ മാറേണം മുത്തേ
എന്റെ കുഞ്ഞേ നീ
ശാന്തിയോടെ ഉറങ്ങൂ.
രാരിരം രാരോ രാരോ
രാരിരം രാരോ രാരോ
ജീ ആർ കവിയൂർ
01 10 2024
Comments