നിന്നോടൊപ്പം നിർത്തേണമേ
ഹൃദയത്തിൻ തന്തികളിൽ
വിരൽ തൊട്ടുണർത്തും
എൻ സ്നേഹഗാനം നീയേ
ശ്രീ ഏശു നായകാ
നിന്റെ സ്നേഹത്തിന്റെ
നിറവിൽ ഞാൻ ജീവിക്കുന്നു
എന്റെ പ്രാർത്ഥനകൾക്ക്
നീ ഉത്തരം തരണേ
നിന്റെ കൃപയാൽ എന്നിലെ
ആത്മീയ വിചാരങ്ങൾ ഏറുന്നു,
എന്നിലെ അജ്ഞാനം അകറ്റി
എന്നെ നീ നേർവഴി നയിക്കുന്നു
നിന്റെ സ്നേഹത്തിന്റെ
പുതിയ പാട്ടുകൾ പാടാം,
എന്നെ കൈപിടിച്ച് നീ,
നിന്നോടൊപ്പം നിർത്തേണമേ
ജീ ആർ കവിയൂർ
13 10 2024
Comments