ശരണം അംബികേ

അരയാലിലകൾ കാറ്റിലാടി
അതു കണ്ട് മനസ്സും ജപിച്ചു
അമ്മേ, നിൻ നാമം നിത്യം
അകതാരിൽ നിറയണമേ

കൗമാരീ കോമളെ, ദേവി
കാർത്ത്യായനി നീ
കോമള കരങ്ങളാൽ അനുഗ്രഹിക്കുക
നിന്നെ വണങ്ങുവാനെത്തും,
ഞങ്ങൾക്കു അഭയം നല്കീടണം, അമ്മേ ദേവി

കരുണാമയി, അമ്മേ, നിനക്കായ്
കാനനങ്ങളിൽ വിരിയുന്ന പൂക്കൾ കാണുമ്പോൾ
നിന്റെ കൃപ അറിയുന്നു
കനകാംബികേ, ദേവി സർവേശ്വരി

രക്ഷകേ, നിൻ നാമം ജപിക്കും
നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു
സങ്കടങ്ങൾ നീയ്ക്കണമെന്നു
ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ

ജീ ആർ കവിയൂർ
11 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “