ദുരിതങ്ങൾ ദൂരെയാഴിഞ്ഞു
ദുരിതങ്ങൾ ദൂരെയാഴിഞ്ഞു
ചിരാതുകൾ കണ്ണു തുറന്നു,
അന്ധകാരമകന്നു മനസ്സിലേക്കു.
പ്രകാശത്തിന്റെ നിഴലൊരുങ്ങി,
നന്മകളുടെ ജയ്ഭേരി മുഴങ്ങി,
നീരാജനത്തിൻ തിരിതെളിഞ്ഞു
ആനന്ദത്തിൻ പൂത്തിരി കത്തി,
സ്നേഹത്തിൻ സുദിനം വന്നെത്തി
പുതുമയുടെ വെളിച്ചം തിളങ്ങി
ദീപങ്ങൾ വിരിയട്ടെ പ്രാർത്ഥനകളായ്,
ദീപാവലിയായ് നിറയട്ടെ സന്തോഷം
ലക്ഷ്മി പ്രസാദം ചൊരിഞ്ഞു
ദുരിതങ്ങൾ ദൂരെയാഴിഞ്ഞു
ജീ ആർ കവിയൂർ
30 10 2024
Comments