മധുരമീ സാമീപ്യം!
മധുരമീ സാമീപ്യം!
സ്വപ്നങ്ങളിൽ കണ്ടു ഞാൻ
സുന്ദരമായ നിൻ ഗ്രാമഭംഗി
നീയെന്നെ കണ്ടു ചിരിച്ചു
പ്രണയം നിറഞ്ഞ കണ്ണുകളാൽ
നിന്റെ ഭാവങ്ങളിൽ തെളിയുന്നു
മധുരതരമായ ഒരു സ്നേഹം
നിന്റെ തണലിൽ നിന്നാൽ
ചുറ്റും പൂമഴ പെയ്യുമോ?
എൻ ഓർമ്മകളിൽ ജീവിക്കുന്നു
നീയെൻ ഹൃദയത്തിനരികിൽ
നിന്റെ നിഴലിൽ നിൽക്കുമ്പോൾ
എത്ര മധുരമീ സാമീപ്യം!
ജീ ആർ കവിയൂർ
29 10 2024
Comments