ബന്ധങ്ങളുടെ ഊഷ്മളത
ബന്ധങ്ങളുടെ ഊഷ്മളത
നല്ല ബന്ധങ്ങൾ തേടി വരില്ല,
പെരുവഴികളിൽ നെട്ടോട്ടമില്ല
പരസ്പര വിശ്വാസമാകണം തൂണായി,
അതിനാൽ മാത്രമേ മുന്നോട്ട് പോവൂ.
കണ്ണുകളാൽ കാണാത്ത സ്നേഹത്തെ,
ഹൃദയം തേടി കണ്ടെത്തും ദൂരം
വിശ്വാസമില്ലാതെ എല്ലാം നിറയുന്നു,
വായുപോലെ അലഞ്ഞ് മാറിടും.
വിശ്വാസം തകർന്നാൽ ബന്ധങ്ങൾ
മണ്ണിൽ വീണ്, വെറുപ്പായി മാറും
ബന്ധനമായി നിന്നു വേദനയായി,
ഓർമ്മകളിൽ മാത്രം അലഞ്ഞു പോകും.
ജീ ആർ കവിയൂർ
06 10 2024
Comments