സന്നിഹിതനാവാതെ

സന്നിഹിതനാവാതെ

രാത്രിയുടെ നിശബ്ദതയെ ഉടച്ചുകൊണ്ട്
എന്റെ മൊബൈല്‍ മെല്ലെ പാടി
നീയാകുമോ ഒരു നിമിഷം മനസ്സ്‌ മന്ത്രിച്ചു

ഞാന്‍ ഒരു അപരിചിതനല്ല
വൈകി സംസാരിക്കുവാന്‍
ഏറെ കാത്തിരിപ്പിക്കുമായിരുന്നു നീ
വൈകിയാ  വിളികള്‍ക്കായി ഞാന്‍
കാതോര്‍ത്തിരുന്നു എകാന്തയില്‍ .

പണ്ട് ഞാന്‍ തെരുവിലെ
മൂലയിലെ കടയില്‍നിന്നും
വിളിക്കുമ്പോള്‍ നമ്മുടെ
ചെറു പങ്കുവെക്കലുകളുടെ
മധുവും പുളിയും കയിപ്പും
കാതോര്‍ക്കുമായിരുന്നോ
അക്ഷമനായ മീറ്ററിന്റെ
മുന്നിലിരുന്നു ഉടമയയാള്‍.

ഇടക്കിടക്ക് എകസ്സ് ചെഞ്ചുകള്‍
നമ്മുടെ ഇടയില്‍ മൗനം തീര്‍ക്കും
വീണ്ടും നമ്മുടെ പ്രണയം പൂത്തുലഞ്ഞു
ഏറെ കാലം പിന്നെയും
മൃദു സ്പന്തനം പോലെ ആ വിളികള്‍ നീണ്ടു
നിന്റെ മറു തലക്കലെ പാട്ട് കേള്‍ക്കാന്‍
വീണ്ടും വിളിക്കാറുണ്ട് ഡിസ് കണക്കറ്റായ
നമ്പറിലേക്ക് വീണ്ടും വീണ്ടും
അത് എനിക്ക് ഒരു പഴക്കമായി

ഇനി നീ എന്നെ വളിച്ചാല്‍ സുഹൃത്തെ
നിനക്കുഞാന്‍ ആ നിശബ്ദത അല്‍പ്പം പങ്കുവെക്കാം ,
നിശബ്ദ മൗനത്തെ കുറിച്ച്‌ നിനക്കെന്തറിയാം
നീ എന്റെ സംഗീതം മാത്രമല്ലേ കേട്ടിട്ടുള്ളൂ .....


Comments

Cv Thankappan said…
നിശബ്ദത പങ്കുവെക്കാം
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “