നീ എവിടെ ...?!!

നീ എവിടെ ...?!!

എന്നുള്ളിലുണ്ടൊരു 
എന്നെ തന്നെ വിഴുങ്ങുവാന്‍ 
പോന്നൊരുവന്‍ തിര 

തിളച്ചു പൊന്തുന്നു
തിമിര കൊഴുപ്പുകള്‍ക്കു
തീഷ്ണതയെറുന്നു

ആര്‍ക്കു നെരെയിത്
ആഞ്ഞടിക്കുമെന്നറിയാതെ
ആര്‍ത്തിരമ്പുന്നു

എങ്ങുനോക്കുകിലും
എന്തിനും പോരുന്ന
ഏഷണി ഭീഷണികളെറെ

കാഴ്ചകളില്‍ എങ്ങും
സ്പര്‍ധതയും സ്വാര്‍ത്ഥതയും
നിറഞ്ഞു തുള്ളുന്നു

അന്ധത നിറക്കുന്നു
ഗന്ധക പുകയാലെ
നീറി പടരുന്നു

ജപമാലകള്‍ പൊട്ടി ചിതറുന്നു
ജലവായുക്കള്‍
ജാരന്റെ കൈപ്പിടിയില്‍

ചെമ്പരത്തി ചെവിയില്‍ തിരുകി
ചെറുക്കാന്‍ കഴിയാത്ത
നൊമ്പര തിരമാലകള്‍


വെള്ളിക്കാശിന്നു ഒറ്റി
പാപിയെന്നു മുദ്ര കുത്തി 
ക്രൂശിതരാക്കി മാറ്റുന്നു 

സത്യത്തിന്‍ മുഖം മറച്ചു 
പലായനം നടത്തുവാന്‍ 
നിര്‍ബന്ധിതരാകുന്നു 

ഭീകരതയുടെ മുഖം മൂടി 
അണിഞ്ഞു തുള്ളുന്നു 
പെക്കൊലങ്ങളെങ്ങും

വിഷം തുപ്പും
കാളിമ നിറക്കും
കാളിയനെ മര്‍ദ്ധിക്കാന്‍

ചക്രവും ഘടകവും
ചമ്മട്ടിയുമെന്തി ചരിക്കും
രക്ഷകാ നീ എവിടെ ?!!.

Comments

Cv Thankappan said…
കവിത വളരെ നന്നായിരിക്കുന്നു
ആശംസകള്‍
നല്ല കവിത



ശുഭാശംസകൾ......

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “