കുറും കവിതകള്‍ 315

കുറും കവിതകള്‍ 315


നീ തന്നയീ
ജീവിതമെന്ന
''സക്കാത്തിനായി ഷുക്‌റന്‍ '' !!

എത്ര കാതങ്ങൾ
താണ്ടിയിട്ടും നിൻ
ഓർമ്മകളെന്നെ നയിക്കുന്നു ..!!

ഒരുവാക്കിന്‍
മറു വാക്കു തേടി
മൗനമായി പ്രണയം .!!

നിണമൊഴുകിയ
തീരങ്ങളിലുടെ കരകവിഞ്ഞു.
ഭാരതപ്പുഴയാമെന്‍ മനം ...!!

കുരങ്ങന്റെ കയ്യിൽ
ക്യാമറ കിട്ടിയാൽ
പഴയ പൂമാല ,അത്രതന്നെ

ഇടനാഴികളില്‍
നാലു രണ്ടായി.
എവിടെ നീ പ്രണയമേ ..!!

പണമേ നിന്നെ കാത്തു
പണിയെടുക്കുന്നോപ്പം.
മണിമണിയായി വിരിയുന്നു കവിത

അകിട് തേടി
വിശപ്പ്‌ ചുറ്റുന്നു
ഓമനത്തം

Comments

വരികള്‍ ഇഷ്ട്ടമായി....ആശംസകള്‍
'ഇടനാഴികളില്‍
നാലു രണ്ടായി.
എവിടെ നീ പ്രണയമേ ..!!'
അങ്ങോട്ടു പിടികിട്ടിയില്ല
grkaviyoor said…
കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു എന്ന് സാരം നാലു കണ്ണുകള്‍ ഇടഞ്ഞു അവ ഒന്നായി മനസ്സിലായല്ലോ അന്നൂസേ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ