കുറും കവിതകള്‍ 301

കുറും കവിതകള്‍ 301

മനസ്സിലില്ല അല്പ്പവും.
നിഴലിക്കുന്നുമുഖത്തു .
നിഷ്കളങ്ക  ബാല്യമേ ...

പ്രണയമേ നിനക്കുണ്ടോ വയസ്സാവുന്നു
ഇപ്പോഴും എപ്പോഴും
ചെറുപ്പമല്ലേ ......

ഒന്നുമറിയാതെ കരയുന്ന
കുഞ്ഞിനു നേര്‍ക്കു വീരത .
ഭീകരത സ്വര്‍ഗ്ഗം  നേടുന്നുവോ ?!!

കാവല്‍ മാടങ്ങളെറെയെങ്കിലും
കടത്തുന്നു വന്മരങ്ങള്‍
കടുകേറി നാടും നഗരവും താണ്ടുന്നു...  

ജീവിത നിറങ്ങള്‍
പഠിപ്പിക്കുന്നു ഏറെ
കറുപ്പും വെളുപ്പുമായി ..


ജീവിതമെന്ന
ഭാണ്ഡവും പേറി
അനന്തമീ യാത്ര....

മുത്തുമണിയായി
മരമഴക്കായിയൊരുങ്ങി
മനം ഒരു കല്ലോലിനിയായി

എത്രനാളായി
വലിക്കുന്നുയീ
ജീവിത വണ്ടി ഒറ്റക്ക്

ജീവിതമേ നീ
എത്ര വേഷമതു കെട്ടിക്കുന്നു
വിശപ്പുക്കള്‍ക്കായി

ഇരയുമിട്ടു ചുളം കുത്തി
ഏറെ നേരം കുളക്കരയില്‍ .
ഇന്നുമോര്‍ക്കുന്നു ആ കാലമെത്ര സുന്ദരം

കര്‍ക്കിട മാസത്തിന്‍ കഷ്ടങ്ങളകലട്ടെ
രാമായട്ടെ മനസ്സില്‍ നിന്നും
രാമായണതത്വങ്ങളുടെ വെളിച്ചത്താല്‍

കടവത്തു  നിന്നും കുടവുമേന്തി
വന്നപ്പോള്‍ കടക്കണ്ണാല്‍  നോക്കി
ഹൃദയത്തിലോളിപ്പിച്ചു ഞാന്‍ നിന്നെ ..

ഇല്ലത്തെ ചുമര്‍  ചിത്രം കണ്ടപ്പോള്‍
നിന്നെ എവിടെയോകണ്ടിട്ടുള്ളപോല്‍?..
പുനര്‍ജ്ജന്മത്തിലോ?!!

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “