കുറും കവിതകള്‍ 295


കുറും കവിതകള്‍ 295

മനസ്സിലെ സ്വപ്നങ്ങള്‍
ഇനിയും ഉണ്ടെറെ നടക്കാന്‍
ജീവിത പാതകളില്‍ .

എരിയും പുളിയും
കയിപ്പും സുഗന്ധവും നിറഞ്ഞ
മധുരമോയീ  ജീവിതം.

കൊത്തിപ്പറക്കുവാനിന്നു
ഏറെയില്ലയൊന്നുമേ.
കത്തിതീരുന്നു പ്രണയവും ....

ജീവിത ചുമടുകളെ താങ്ങാന്‍ വഴിയോരങ്ങളില്‍
ചുമടുതാങ്ങിയുണ്ടായിരുന്നു.
ഇന്നു അതു ബാറായോ ?!!.

മുവരിയിലോതുക്കാനാവാത്ത
മനുഷ്യ കുരുതിഎന്തു പറയുവാന്‍
ഗാസ്സാ,വ്യാസന്റെ മഹാഭാരതത്തോളം

കൂമ്പു ചെത്തി കൊട്ടിയിറക്കി
കുടംകമത്തി.
ലഹരിയിറങ്ങി നടന്നു.

അടുക്കള മുറിയിലെ
പുകമറയില്‍ മറന്നുവച്ച
ഓര്‍മ്മയുടെ വെളിച്ചം

മരണം മണത്തറിഞ്ഞു
കവിതയിലുടെ മുന്നറിപ്പ്
ആലുവാ മണപ്പുറം എന്‍ കാഴ്ച

മലയുംപുഴയും
മരങ്ങളും പറഞ്ഞ കവിത
ഏകാന്തതയുടെ നിറം ചേര്‍ത്തു പകര്‍ത്തി.

മധുരിക്കും പുളിക്കും
കയിക്കും എരിക്കും
അതാണോ പ്രണയം ?!!

മണലില്‍ തീര്‍ക്കും
ബാല്യ കളിവീടുകള്‍
സ്വപ്‌നയനം

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “