കുറും കവിതകള്‍ 284

കുറും കവിതകള്‍ 284

ഗുല്‍മോഹര്‍
മഴയിലും കാത്തിരുന്നു
അവരുടെ വരവിനായി .

അവള്‍ തൊട്ടറിഞ്ഞു
ആകാശത്തിന്‍ പ്രണയകുളിര്‍
മണ്ണില്‍ വീഴുമുമ്പേ .

മഴയിലും കല്‍വിളക്കുകള്‍
മുനിഞ്ഞു കത്തി
പ്രണയത്തിനായി .

മഴയവളിലുണര്‍ത്തി
പ്രണയത്തിന്‍ കുളിര്‍.
അവന്റെ ഓര്‍മ്മകളും

നിലാവു അരിച്ചിറങ്ങി
തെങ്ങോലകള്‍ കാറ്റിലാടി
തീരത്തു പ്രണയം തനിച്ചായി.

വിശപ്പ്‌ കൈനീട്ടുന്നു.
വയറിന്റെ ഭാഷകളൊന്നു
ക്യാമറകള്‍ കണ്ണുതുറന്നടയുന്നു

അവര്‍ പാടുന്നു
വിശപ്പിന്‍ താളത്തില്‍
നമ്മുടെ കുട്ടികള്‍ സ്വര്‍ഗ്ഗത്തില്‍.

അവസാനം അവളറിഞ്ഞു
ഹൃദയവും ചെമ്പലയിലെ
തുള്ളിയും ഒരുപോല്‍

മഴപറഞ്ഞ ഈണത്തില്‍
പ്രണയത്തേയവള്‍
പകര്‍ത്തി കവിതയായി

മതങ്ങളൊക്കെ
കച്ചവടമായി ആടുന്നു
വാഹനങ്ങളില്‍  ഭക്തി .





Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “