കുറും കവിതകള്‍ 283

കുറും കവിതകള്‍ 283

വിനോദ കൃഷ്ണന്‍
എനിക്കായി പാടി 'ഹംസവിനോദിനി'
മനം മോഹനമായി

ആരെയോധ്യനിച്ചിരിപ്പവള്‍
എന്നെയല്ല പിന്നെയാരെ
ഉദയകിരണത്തെയോ  ,ശശിലേഖയെയോ

ശാകുന്തള കഥയിലെ
മുല്ല വള്ളിയും മാവും പോലെ
പടര്‍ന്നു കയറുന്നു നീ മനസ്സിലെന്നും

മഞ്ഞിലും മഴയിലും
എന്നെ വിട്ടുപിരിയാ നിന്‍
സൗഹൃദം ഞാനെത്ര ധനികന്‍ .!!

എന്തിനു മത്സരിക്കുന്നു ജനം
കാണുന്നു അവാച്യ ഭംഗി
കാശ് മീരമേ നീയുമെന്‍  നാട്..!!

അമ്മ മാനസമാരറിവു
നൊമ്പരങ്ങലോളിപ്പിച്ചു
പുഞ്ചിരിക്കും ആഴക്കടല്‍ ...


ഏറെ ഉണ്ട് പറയാന്‍
നിന്‍ കണ്ണില്‍ വിരിയും
ഭാവങ്ങളെ അറിയുന്നു നൊമ്പരം ...


എന്‍ വഴിത്താരയില്‍
എനിക്ക് ഞാന്‍ സ്വന്തം.
ജീവിതം ക്രൂരമായ വിരോധാഭാസം...!!

ജീവിത സായന്തനങ്ങളില്‍
ഏകനായിയൊരു കൂരകെട്ടി
നിന്‍ ചിന്തകളുമായി കഴിയാം ...!!!

കൊഴിഞ്ഞു പോയോരാ
ഓര്‍മ്മതന്‍ ചെപ്പില്‍നിന്നും.
തെടിയോടുങ്ങാത്ത ചിന്തയവള്‍.

മഴനനയാന്‍
ഇറങ്ങിയൊരു
ശലഭ ശോഭ ,കുടക്കിഴില്‍.!!

ഇടുക്കി ഡാം കണ്ടു
ഒന്ന് നടുങ്ങി .
ഇതൊന്നോടുങ്ങിയാലോ?!!

മേളകൊഴുപ്പില്‍
കൈവിട്ടു പോയമനം തേടുന്നു .
കരിമിഷി കണ്ണുകളെ തിരക്കില്‍  ...

ഓരം ചേര്‍ന്ന് നിന്നാലും
യാത്രയില്‍ തേടി
കണ്ടെത്തുന്നു കണ്ണുകള്‍ .

നിലാ ജാലകങ്ങളിൽ
കണ്‍ മിഴിച്ചു കാത്തിരുന്നു
കിനാകുളിർ നൽകും നിദ്രക്കായി

Comments

Cv Thankappan said…
ജീവിത സായന്തനങ്ങളില്‍
ഏകനായിയൊരു കൂരകെട്ടി
നിന്‍ ചിന്തകളുമായി കഴിയാം ...!!!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “