കുറും കവിതകള്‍ 276

കുറും കവിതകള്‍ 276

ലക്ഷ്യം  മാത്രം മുന്നില്‍
കരയാറില്ല തളരാറില്ല .
ദേശാടനക്കിളികള്‍.

പ്രഭാതത്തില്‍
പ്രതീക്ഷകളുമായി ജീവിതം
സമാന്തരങ്ങളിളുടെ യാത്ര

മടങ്ങുന്ന സൂര്യന്റെ
ഒളിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നു
പകലിന്‍ പ്രതീക്ഷയോടെ . ,

തുഴഞ്ഞു നീങ്ങാം
യാന്ത്രികമാമി ജീവിതം
വിശപ്പുകള്‍ അടക്കണമല്ലോ....

ഉരുകിതീരും
പ്രഭയെ നയിക്കുക.
നാഥനിലേക്ക് ,ആമേന്‍ ...

നിറങ്ങളുടെ ലോകത്ത്
വസന്തം നല്‍കുന്ന കാഴ്ച.
കണ്ണിനും മനസ്സു കുളിര്‍മ്മ

ഒരു ചാണും അതിന്റെ
താഴെ നാല് വിരക്കിടയുടെ
തിരുശേഷിപ്പിനായി വലവീശുന്നു.

ചുണ്ട് നനക്കാന്‍
ഏറെ കഷ്ടപെടുന്നു
ലോകമറിയാനിരിക്കുന്നതെയുള്ളൂ ...

അടുത്ത ബെല്ലോടു കുടി
ആരംഭിക്കുകയായി.
ജീവിതമെന്ന നാടകം.  

Comments

Cv Thankappan said…
ജീവിതയാത്ര...
നന്നായിട്ടുണ്ട് കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “