കുറും കവിതകള്‍ 274



കുറും കവിതകള്‍ 274

എങ്ങും വേലി കെട്ടാം
എന്നാല്‍ കഴിയുമോ
സൂര്യനു നേരെ ഒന്ന്

തുഷാരം ചുംബിച്ചുണര്‍ത്തിയ
പനിനീര്‍ പൂ കാത്തു കഴിയുന്നു
വണ്ടിന്‍ പരാഗണം

നമ്മൾക്ക് ശനി
അവർക്ക് ശുക്രൻ
കൈനോട്ടം ജീവനം

കളകള്‍ നിറഞ്ഞ മനസ്സുമായി
കൃഷിയില്ലാ  പാടവരമ്പിലുടെ
ഇന്നിന്റെ കാഴ്ച നൊമ്പരം

തൂവെള്ള പിന്‍ കര്‍ട്ടനു മുന്നില്‍
വെള്ളയും കരി നീലയും നിറമുള്ള
യൂണിഫോമില്‍ അവളോരോര്‍മ്മ

മരണം അതിന്റെ
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാല്‍
ചരമകോളം എഴുതിക്കൊണ്ടേയിരിന്നു

ഇരുൾ  ശില്പം മെനയുന്നു
ആലിൻ ചുവട്ടിൽ.
ചീവിടുകളുടെ കച്ചേരി  

 നാരങ്ങാ മുട്ടായിയും
തോളത്തു കൈയുമിട്ടു
നടന്ന ചങ്ങാതിയും

ഒളിഞ്ഞു നോക്കി നോക്കി
ഇപ്പോള്‍ നാണമില്ലാതെ
അമരക്കായുടെ ഉള്ളിലും

സന്ധ്യാദീപ പ്രഭയില്‍
അറിയാതെ കണ്ണടച്ചു
നാമം ചൊല്ലി ഓര്‍മ്മകള്‍ .

Comments

Cv Thankappan said…
എങ്ങും വേലി കെട്ടാം
എന്നാല്‍ കഴിയുമോ
സൂര്യനു നേരെ ഒന്ന്
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “