കുറും കവിതകള്‍ 273

കുറും കവിതകള്‍ 273


എന്തിനു നിനക്ക്
സ്വര്‍ണ്ണം ഏറെ .
കണ്ണുകളില്‍ ഖനി തന്നെ ഉണ്ടല്ലോ ?!!

കൊടാലി വെക്കും
മരങ്ങള്‍ക്കൊപ്പം
കിളി കുഞ്ഞുങ്ങളും ,''മാനിഷാദാ''

കോരനും കുമരനുമിന്നു
നമ്മളൊക്കെ ആണ്
അവര്‍ ഒക്കെ കൃഷിവിട്ടു കരക്കേറി

മലമുകളില്‍
വെള്ളികെട്ടിയ മുടിയുമായി
മുത്തശി കരയാന്‍ ഒരുങ്ങി.

വിശപ്പിന്‍ വിലയറിയാത്ത
ഇന്നിന്‍ ജന്മങ്ങള്‍ ഏറെ
കാക്കയുടെ കാര്യം പറയേണ്ടല്ലോ ..

കാക്ക ഏതായാലും മതി
എങ്ങിനെയും പിണ്ഡം വച്ച്
പോകാന്‍ തിടുക്കമിന്നു

ഇരയിട്ടു കാത്തിരിക്കുന്നു
ജീവിത സായന്തനങ്ങള്‍.
ഒന്നുഒന്നിനു  വളമായി മാറുന്നു

നിന്റെ മുഴക്കത്തിനായി
കാതോര്‍ത്തിരുന്നോരുകാലം
ഇന്നും ഓര്‍മ്മകള്‍ക്ക് എന്തുസുഖം

അസ്തമിക്കാത്ത
ശൌര്യവീര്യം
രാഷ്ട്രപുത്രന്‍

പലവണ്ടികളും കടന്നകന്നു
മകനെ നിന്നെമാത്രം
കണ്ടില്ലല്ലോ, പിതൃ ദുഃഖം .!!

എത്ര നേരമാണോ കാത്തിരിക്ക?
ശിശിര വസന്തങ്ങളും പോയി വന്നു
നിന്നെമാത്രമെന്തെ കണ്ടതില്ല ........

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “