കല്ലിനും ഉണ്ട് കഥകൾ (Stones Also Have Stories)
കല്ലിനും ഉണ്ട് കഥകൾ
(Stones Also Have Stories)
ജി ആറിനും ഉണ്ട് പറയുവാൻ കഥകൾ,
നിശ്ശബ്ദത്തിൽ മറഞ്ഞിരിക്കുന്നു ഓർമ്മകൾ.
കാലത്തിന്റെ പാദങ്ങൾ തൊട്ടുപോയ പാതകൾ,
അവയുടെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു സാക്ഷികൾ.
മഴത്തുള്ളികൾ തഴുകിയ സ്മൃതികൾ,
വെയിലിന്റെ ചൂടിൽ വിയർത്തൊഴുകിയ നിമിഷങ്ങൾ.
സ്പർശമില്ലാതെ പോലും പറയുന്ന സത്യങ്ങൾ,
മനസ്സിൽ പതിയുന്ന മൌനഭാഷകൾ.
പാതയോരങ്ങളിൽ കിടക്കുന്ന രൂപങ്ങൾ,
യാത്രകളുടെ രഹസ്യം സൂക്ഷിക്കുന്നു.
കാണാത്ത കണ്ണുകൾക്കുമറിയാവുന്ന പോലെ,
അവയും ജീവിതം രേഖപ്പെടുത്തുന്നു.
ജീ ആർ കവിയൂർ
30 03 2026
(കാനഡ, ടൊറൻ്റോ)
Comments