അഷ്ടമുടിയുടെ തീരത്ത് നിന്നും
അഷ്ടമുടിയുടെ
തീരത്ത് നിന്നും
ഉയരങ്ങൾ തേടി നാം പായുന്നു ദൂരെ,
വേരുകൾ തന്ന തണൽ മറന്നു പോയി.
അംബരചുംബികൾ പണിയുന്ന നേരത്ത്,
അമ്മയാം ഭൂമിയെ നോവിക്കുന്നു നാം.
മരവും മലകളും ദൈവമായ് കണ്ടവർ,
നാഗത്തെ കാവലായ് കൂടെ നിർത്തിയവർ.
പാറ്റയും ഈച്ചയും ഭൂമിയുടെ തുടിപ്പാണ്,
പാരിലെ സർവ്വവും നമ്മുടേതുമാണല്ലോ.
പ്രകൃതിയുടെ സമഭാവന നാം മറന്നുപോയ്
ഭാരത സംസ്കാരം മാഞ്ഞു പോകാതെ
മണ്ണും വായുവും ശുദ്ധമായി കാക്കണം,
ജീവന്റെ താളം നിലനിർത്തണം നാം.
ചിന്തയിൽ നിന്നും ഉണർന്നു ജീവിത വഴിയിൽ അഷ്ടമുടിയുടെ തീരത്ത് നിന്നും
ഓർത്തു പോയി
മനുഷ്യൻ പ്രകൃതിതൻ വെറുമൊരു ഭാഗം മാത്രം,
അഹന്ത വിട്ടാൽ ശാന്തിയെ പുൽകാം.
തിരികെ നടക്കാം ആ പൗരാണിക ബോധത്തിൽ,
പ്രകൃതിയെ തൊഴുത് വണങ്ങിടാം നമുക്ക്.
ജീ ആർ കവിയൂർ
19 04 2026
Comments