ശ്രീവല്ലഭ ഭക്തിഗീതം
ശ്രീവല്ലഭ ഭക്തിഗീതം
പല്ലവി:
തിരുവില്ലം വാഴും പത്മനാഭാ
തിരുവല്ല തന്നിലെ ശ്രീവല്ലഭാ
ഭക്തജന ഹൃദയങ്ങളിൽ കുടികൊള്ളും
ശ്രീചക്രധാരിയേ പത്മനാഭാ
അനുപല്ലവി:
ശങ്കരോത്തമ്മതൻ വ്രതപുണ്യമേ
ബ്രഹ്മചാരിയായി വന്നവനേ
ഏകാദശി നാളിൽ ഭക്തിയാൽ നൽകിയ
പാളനിവേദ്യം ഭുജിച്ചവനേ
ചരണം 1:
അത്താഴപൂജതൻ വേള കഴിഞ്ഞിട്ട്
ശ്രീകോവിൽ വിട്ടിറങ്ങിയവനേ
കഥകളി കാണുന്ന നിൻ രൂപം കണ്ട്
വില്വമംഗലം പുകഴ്ത്തിയവനേ
നിത്യവും കഥകളി ആസ്വദിച്ചവനേ
ചരണം 2:
പന്തീരായിരം വാഴക്കുലകൾതൻ
പുണ്യനിവേദ്യം നുകർന്നവനേ
കഥകളി പ്രിയനായ് മാറിയവനേ
സന്താന, മംഗല്യ ഭാഗ്യം നൽകി
ഭക്തതൻ അഭീഷ്ടം നിറവേറ്റുന്നവനേ
ചരണം 3:
ഉത്രശ്രീബലി തൻ പുണ്യവേളയിൽ
മൂന്ന് സഹോദരിമാരെ വരവേറ്റവനേ
വടക്കേ ഗോപുരവാതിൽ തുറന്നന്ന്
ദർശനപുണ്യം ചൊരിഞ്ഞവനേ
ശ്രീവല്ലഭ പ്രഭോ ശരണം നീയേ
ജീ ആർ കവിയൂർ
26 03 2026
(കാനഡ , ടൊറൻ്റോ)

Comments