വിഡ്ഢിദിനത്തിന്റെ കഥ

 വിഡ്ഢിദിനത്തിന്റെ കഥ




മാറുന്ന കാലത്തിൻ കലണ്ടർ താളുകളിൽ,
പുതുവർഷം മാറിയ കഥയാണിതല്ലോ.
പഴയ വഴികളെ മുറുകെ പിടിച്ചവർ,
പരിഹാസച്ചിരിയിൽ വിഡ്ഢികളായ് തീർന്നു.

ഫ്രാൻസിൽ തുടങ്ങി ലോകം മുഴുവൻ,
കപടമാം തമാശകൾ പടർന്നു പന്തലിച്ചു.
എങ്കിലും പല രാജ്യങ്ങളും ഇന്ന് ഭയക്കുന്നു,
നുണകൾ തൻ വിഷം വിതറുന്ന ഈ ദിനത്തെ.

അതുകൊണ്ട് പലയിടത്തും വിലക്കുകൾ വന്നു,
സത്യം ജയിക്കണമെന്ന ബോധം ഉണർന്നു.
തമാശകൾ തൻ കിരീടം അഴിഞ്ഞു വീഴുന്നു,
വിശ്വാസത്തിൻ പുതിയൊരു പുലരി വിരിയുന്നു.


ജീ ആർ കവിയൂർ 
01 04 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത